മദ്യത്തിന് 70 % പ്രത്യേക നികുതി ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍. ഇത് സംബന്ധിച്ച ഉത്തരവ് ഡൽഹി സർക്കാർ പുറത്തിറക്കി. ‘സ്പെഷ്യൽ കൊറോണ ഫീ’ എന്നപേരിലാണ് നികുതി നടപ്പാക്കുകയെന്ന് ഉത്തരവിൽ പറയുന്നു. ചൊവ്വാഴ്ച മുതല്‍ ഉയര്‍ന്നനിരക്ക് ബാധകമാകുമെന്നാണ് ഉത്തരവിലുള്ളത്. രാവിലെ ഒൻപതു മുതൽ വൈകിട്ട് 6.30 വരെ മദ്യശാലകൾ തുറന്നു പ്രവർത്തിക്കാൻ പൊലീസ് അനുവദിക്കണമെന്നും ഉത്തരവിലുണ്ട്.
മദ്യത്തിൻ്റെ ബോട്ടിലിൽ രേഖപ്പെടുത്തിയ എംആർപിയുടെ 70 ശതമാനം നികുതിയാണ് പുതുതായി ഈടാക്കുക. കൊറോണ ഫീസ് അടക്കം 1000 രൂപ വിലയുള്ള മദ്യത്തിന് ഇന്നുമുതല്‍ 1700 രൂപ നല്‍കേണ്ടി വരും. ലോക്ക് ഡൗണിൽ വരുമാനം കുറഞ്ഞ ഡൽഹി സർക്കാർ മദ്യവിൽപ്പനയിൽ ഏർപ്പെടുത്തുന്ന പ്രത്യേക നികുതിയിലൂടെ കൂടുതൽ വരുമാനമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 3,500 കോടി വരുമാനമുണ്ടായിരുന്നുവെങ്കിൽ ഇത്തവണ 300 കോടി മാത്രമാണ് ലഭിച്ചതെന്ന് ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു. ടൂറിസം വകുപ്പിന് കീഴിലും മദ്യം വില്ക്കാന് ഡല്‍ഹി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്കി.
content highlights: Delhi To Charge Extra 70% Tax On Liquor From Today Amid Pandemic








