മുംബെെയിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു; മെയ് 17 വരെ മുംബെെയിൽ നിരോധനാജ്ഞ

Malayali dies in Mumbai due to covid

കൊവിഡ്19 ബാധിച്ച് മുംബൈയില്‍ മലയാളി മരിച്ചു. മുംബൈ അന്ധേരിയില്‍ താമസിക്കുന്ന മേഴ്‌സി ജോര്‍ജാണ് മരിച്ചത്. 69 വയസായിരുന്നു. തൃശൂര്‍ സ്വദേശിയാണ് മേഴ്‌സി ജോര്‍ജ്. കൊവിഡ് ബാധിച്ച് മുംബൈയില്‍ മരിക്കുന്ന രണ്ടാമത്തെ മലയാളിയാണിത്. ഇതുവരെ മുംബൈയില്‍ മാത്രം 9,000 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച മാത്രം മുംബൈയില്‍ 510 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 18 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ മുംബൈയില്‍ ആകെ മരിച്ചവരുടെ എണ്ണം 361 ആയി.

കൊവിഡ് വ്യാപനം വര്‍ധിക്കുന്നതിൻ്റെ പശ്ചാത്തലത്തില്‍ മുംബൈയില്‍ മെയ് 17 വരെ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. രാത്രി എട്ടു മണി മുതല്‍ രാവിലെ ഏഴു മണിവരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നാലോ അതിലധികമോ ആളുകള്‍ സംഘം ചേരാന്‍ പാടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ആവശ്യസർവ്വീസുകൾക്ക് അല്ലാതെ വാഹനങ്ങൾ നിരത്തിലിറങ്ങാൻ പാടില്ല. കൊവിഡിനെ പ്രതിരോധിക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ആവശ്യമായ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

content highlights: Malayali dies in Mumbai due to covid