തിരുവനന്തപുരം: മദ്യശാലകള്‍ തത്കാലം തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇപ്പോള്‍ തുറന്നാല്‍ മറ്റുസംസ്ഥാനങ്ങളിലേത് പോലെ ക്രമസമാധാന പ്രശ്നങ്ങള്‍ക്കിടയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി നിലപാട് ആവര്‍ത്തിച്ചത്. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയുമായി എക്സൈസ് മന്ത്രിയും എക്സൈസ് കമ്മീഷണറും കൂടിക്കാഴ്ച നടത്തിയത്.
കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിലും മുഖ്യമന്ത്രി തത്കാലം മദ്യശാല തുറക്കില്ലെന്ന് പറഞ്ഞിരുന്നു. അതേ സമയം ലോക്ക്ഡൗണ്‍ അവസാനിച്ചതിന് ശേഷം മാത്രമേ മദ്യഷാപ്പുകള്‍ തുറക്കൂവെന്ന് പറയാനാകില്ലെന്നും എക്സൈസ് വകുപ്പധികൃതര്‍ അറിയിച്ചു.
മദ്യശാലകള്‍ക്ക് ഇളവ് അനുവദിച്ച ആദ്യ ദിവസം ഡല്‍ഹിയിലും തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലും ജനങ്ങള്‍ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയിരുന്നു. പൂനെയില്‍ കൊറോണ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത 9 മദ്യവില്‍പ്പന ശാലകള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
Content Highlight: Beverages in Kerala may not open now