ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാനുള്ള പാസ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തി

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ കേരളത്തിലേക്ക് വരാന്‍ പാസ് നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇതുവരെ വന്നവരുടെ വിവരം ശേഖരിച്ചതിനു ശേഷം മാത്രമേ പാസ് നല്‍കുന്നത് തുടരൂവെന്ന് അധികൃതര്‍ അറിയിച്ചു. മറ്റു സംസ്ഥാനങ്ങളിലെ റെഡ് സോണുകളില്‍ നിന്ന് വന്നവരുടെ നിരീക്ഷണം ഉറപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

രാജ്യത്ത് മൊത്തം 130 റെഡ് സോണുകളാണ് ഉള്ളത്. ഈ സ്ഥലങ്ങളില്‍ നിന്ന് വന്നവരെ കര്‍ശന നിരീക്ഷണത്തില്‍ ക്വാറന്റൈനിലാക്കണമെന്ന് കേന്ദ്ര നിര്‍ദേശമുണ്ട്. ഇതിന്റെ ഭാഗമായുള്ള നടപടിയെടുക്കുന്നതിന്റെ ഭാഗമായാണ് പാസ് നല്‍കുന്നത് നിര്‍ത്തിയത്.

Content Highlight: Kerala cancelled the pass of passengers from other States