കർണാടകയിൽ കൊവിഡ് ബാധിക്കുമെന്ന് ഭയന്ന് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച മാനസികാസ്വാസ്ഥ്യമുള്ള യുവാവിൻ്റെ മൃതദേഹം വീട്ടുകാർ ഏറ്റുവാങ്ങിയില്ല. തുടർന്ന് പൊലീസുദ്യോഗസ്ഥര്‍ മൃതദേഹം സംസ്കരിച്ചു. നാലു ദിവസം മുമ്പ് മരിച്ച് 44കാരൻ്റെ മൃതദേഹമാണ് പൊലീസുകാര്‍ ചേര്‍ന്ന് സംസ്കരിച്ചത്.
മൈസൂർ ചാമരാജനാര് അതിര്‍ത്തിക്കടുത്ത് വെച്ചാണ് യുവാവ് കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെടുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതശരീരം കുടുംബത്തിന് വിട്ടു കൊടുത്തെങ്കിലും വീട്ടുകാര്‍ ഏറ്റുവാങ്ങാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് എസ് പി മഡേഗൗഡയും രണ്ടു പൊലീസുദ്യോഗസ്ഥരും ചേർന്ന് ഹിന്ദു ആചാര പ്രകാരം പ്രദേശത്തെ ശ്മശാനത്തില്‍ കുഴിമാടമൊരുക്കുകയും മൃതദേഹം മറവ് ചെയ്യുകയുമായിരുന്നു.
content highlights: Karnataka Cop Buries Man Killed By Elephant As Family Refuses Body