അതിർത്തി കടന്ന് ജില്ലയിലേക്ക് എത്തുന്നവരെക്കുറിച്ച് വിവരം കെെമാറിയാൽ പാരിതോഷികമായി 500 രൂപ നൽകുമെന്ന് പ്രഖ്യാപിച്ച് ഉജ്ജെയിൻ പൊലീസ്. ജില്ലയില്‍ 45 മരണങ്ങളും 235 കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തതിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം. രാജ്യത്തെ ഏറ്റവും കൂടുതൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്ത ജില്ലയാണ് ഉജ്ജെയിൻ.
ജില്ലയ്ക്ക് പുറത്തുനിന്നെത്തുന്നവരെ കുറിച്ച് വിവരം നല്‍കുന്നവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് എസ്പി മനോജ് കുമാര്‍ സിങ് അറിയിച്ചു. 500 രൂപയ്ക്ക് പുറമെ സര്‍ട്ടിഫിക്കറ്റും ഇവര്‍ക്ക് ലഭിക്കും. അനുമതി ഇല്ലാതെ ജില്ലയിൽ ഒളിച്ച് താമസിക്കുന്നവരെ കണ്ടെത്താനും ഇവരെ പരിശോധനക്ക് വിധേയമാക്കി രോഗം ഇല്ലെന്ന് ഉറപ്പാക്കാനുമാണ് ഈ നടപടിയെന്ന് അധികൃതർ അറിയിച്ചു. അതേസമയം മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകൾ 50 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
content highlights: Ujjain to reward for information on outsiders