മുത്തങ്ങ അതിർത്തിയിൽ വ്യാജ പാസുമായി എത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ചുങ്കത്തറ സ്വദേശി അഖില്‍ ടി. റെജിയാണ് അറസ്റ്റിലായത്. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ ലഭിച്ച പാസിലാണ് ഇയാള്‍ കൃത്രിമം കാണിച്ചത്. തലപ്പാടി വഴി കടക്കാനായി ലഭിച്ച പാസ് കമ്പ്യൂട്ടര്‍ വഴി എഡിറ്റ് ചെയ്ത് മുത്തങ്ങ വഴിയാക്കുകയായിരുന്നു ഇയാള്‍. പാസിലെ തിയ്യതിയും എഡിറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ മുത്തങ്ങ ചെക്ക്‌പോസ്റ്റിലെ പരിശോധനയില്‍ രേഖയിലെ തട്ടിപ്പ് മനസ്സിലായി.
ഇയാള്‍ക്കൊപ്പം വന്ന പതിനഞ്ചു വയസ്സുകാരൻ്റെ പാസും വ്യാജമായിരുന്നു. ഈ കുട്ടിയും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. സുല്‍ത്താന്‍ ബത്തേരി പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. വ്യാജരേഖ ചമക്കല്‍ കുറ്റത്തിനൊപ്പം പകര്‍ച്ചവ്യാധി നിയമപ്രകാരവും കുറ്റം ചുമത്തും. അതിർത്തിയിൽ പാസില്ലാതെ എത്തിയവരുടെ എണ്ണം കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറവാണെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
content highlights: youth arrested for carrying fake pass in muthanga border