വിദേശത്ത് നിന്ന് എത്തിയ 6 പേർക്ക് കൊവിഡ് ലക്ഷണങ്ങൾ; ആശുപത്രിയിലേക്ക് മാറ്റി

People with covid symptoms hospitalized

വിദേശത്ത് നിന്നെത്തിയ ആറ് പേർക്ക് കൊവിഡ് രോ​ഗലക്ഷണം കാണിച്ചതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ബഹ്‌റൈനില്‍ നിന്നും ദുബായില്‍ നിന്നും  വിമാനങ്ങളിൽ എത്തിയവർക്കാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്.

ബഹ്‌റൈനില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ കോഴിക്കോട് സ്വദേശികളായ മൂന്ന് പേര്‍ക്കും ഒരു പാലക്കാട് സ്വദേശിക്കുമാണ് ലക്ഷണങ്ങള്‍ കണ്ടത്. തുടര്‍ന്ന് ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ദുബായില്‍ നിന്നും കൊച്ചിയില്‍ വിമാനമിറങ്ങിയ രണ്ടു പേരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കും മാറ്റി. 

184 പേരുമായി ബഹ്‌റൈനില്‍ നിന്നും മടങ്ങിയ വിമാനം 12.40 നാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. ഇവരിൽ രോ​ഗലക്ഷണം കണ്ടെത്തിയവരെ മറ്റ് യാത്രക്കാർക്കൊപ്പം വിമാനത്താവളത്തിനുള്ളിൽ പ്രവേശിപ്പിക്കാതെ റൺവേയിൽ തന്നെ ആംബുലൻസുകൾ കൊണ്ടുവന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോവുകയായിരുന്നു. രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയവരുടെ സാംപിളുകള്‍ ഇന്നു തന്നെ പരിശോധനയ്ക്കയക്കും.

content highlights: People with covid symptoms hospitalized