കൊവിഡ് പ്രതിസന്ധി; സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാൻ സർക്കാർ തീരുമാനം

bus charge will be increased in order to overcome covid crisis in Kerala

കൊവിഡ് പ്രതിസന്ധി മറികടക്കാൻ സംസ്ഥാനത്ത് ബസ് ചാർജ് വര്‍ധിപ്പിക്കാന്‍  മന്ത്രിസഭായോഗത്തില്‍ തീരുമാനം. സാമൂഹിക അകലം പാലിച്ച് ബസ് സര്‍വീസുകള്‍ നടത്തുന്ന സാഹചര്യത്തില്‍ കനത്ത നഷ്ടമായിരിക്കും ഉണ്ടാവുകയെന്ന് ബസ് ഉടമകള്‍ നേരത്തെ സര്‍ക്കാരിനോട് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബസ് ചാർജ് കൂട്ടാനുള്ള തീരുമാനമായത്. ബസ് ഉടമകളുടെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു. ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ആവശ്യം ന്യായമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

സാമൂഹിക അകലം പാലിക്കേണ്ടി വരുമ്പോൾ ഒരു സീറ്റിൽ ഒരാൾ മാത്രമായിരിക്കും യാത്ര ചെയ്യുക. ഈ രീതിയില്‍ ബസ് സര്‍വീസ് നടത്തുന്നത് ബസ് ഉടമകള്‍ക്ക് കനത്ത നഷ്ടമുണ്ടാക്കും. യാത്രാ നിരക്ക് കൂട്ടുക, ഇന്ധന സബ്‌സിഡി അനുവദിക്കുക, വാഹന നികുതി പൂര്‍ണമായി ഒഴിവാക്കുക എന്നിവയാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് ഓടുന്ന 12,600 ബസുകളില്‍ 12,000 ബസുകളും സ്റ്റോപ്പേജിന് അപേക്ഷ നല്‍കിയിരുന്നു. സര്‍വ്വീസ് നടത്താന്‍ നിര്‍ബന്ധം പിടിച്ചാല്‍ അതിൻ്റെ സാമ്പത്തിക നഷ്ടം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു.

content highlights: bus charge will be increased in order to overcome covid crisis in Kerala