സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കൊവിഡ്; ആരോഗ്യ പ്രവര്‍ത്തകനും വയനാട്ടിലെ പൊലീസ് ഉദ്യോഗസ്ഥനും കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട് 10, മലപ്പുറത്ത് അഞ്ച്, പാലക്കാടും വയനാടും മൂന്ന് വീതവും കണ്ണൂര്‍ 2, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തരിലുമാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ച 14 പേര്‍ പുറത്തുനിന്നും വന്നവരാണ്. ഏഴ് പേര്‍ വിദേശത്ത് നിന്നും ചെന്നൈ രണ്ട്, മുംബൈ നാല് ബെംഗളുരൂ ഒന്ന് എന്നിങ്ങനെയുള്ള പ്രദേശങ്ങളില്‍ നിന്നും വന്നവരാണ് ഇവര്‍. ഒരാഴ്ചയ്ക്കിടെ പുറത്തുനിന്നും വന്ന 39 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.

അതേസമയം സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 15 ആയി കുറഞ്ഞു. സമ്പര്‍ക്കത്തിലൂടെയാണ് 11 പേര്‍ക്ക് വന്നത്. കാസര്‍കോട് ഏഴ് പേര്‍ക്ക് വയനാട്ടില്‍ മൂന്ന് പേര്‍ക്ക് പാലക്കാട് ഒരാള്‍ക്കും സമ്പര്‍ക്കത്തിലുടെയാണ് വന്നത്. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ കാസര്‍കോടും ഒരു പൊലീസുകാരന്‍ വയനാട്ടിലും കൊവിഡ് ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു.

മാസ്‌കും ശാരീരിക അകലം പാലിക്കലും ജീവിതത്തിലെ ഭാഗമാക്കണം. യാത്രകളും കൂടിച്ചേരലുകളും അത്യാവശത്തിന് മാത്രമാക്കണം. തിക്കും തിരക്കും ഒഴിവാക്കണം. ബാങ്ക് വായ്പയുടെ മൊറട്ടോറിയം കാലത്ത് പലിശ ഒഴിവാക്കണ്ടേതാണ് എന്നാല്‍ അത് ചെയ്തിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ ഈ നിലപാടില്‍ മാറ്റം വരുത്തണം. ബാങ്കുകള്‍ വായ്പ കൊടുക്കാന്‍ വിസമ്മതിക്കുന്നത് എന്ന വാര്‍ത്തകള്‍ ഈ ദുരിത കാലത്തും പുറത്ത് വന്നിട്ടുണ്ട്. വൈദ്യുതിയുടെ ഫിക്‌സഡ് ചാര്‍ജ് മാറ്റിവച്ചിരിക്കുന്നു എഴുതി തള്ളുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സഹായം വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Content Highlight: 26 new cases reported today in Kerala