കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 3,967 പുതിയ കേസുകൾ. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 81,970 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 100 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് 19 മരണസംഖ്യ 2,649 ആയി ഉയര്‍ന്നു. 51,401 പേരാണ് ചികിത്സയിലുള്ളത്. 27,920 പേര് രോഗമുക്തരായി.
മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത് 1,602 കേസുകളാണ്. ഇതോടെ ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 27,524 ആയി ഉയര്‍ന്നു. 44 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മഹാരാഷ്ട്രയിൽ മരിച്ചത്. മാര്‍ച്ച് 19 നാണ് മഹാരാഷ്ട്രയില്‍ കൊവിഡ് 19 ബാധിച്ച് ഒരാള്‍ മരിക്കുന്നത്. 57 ദിവസം പിന്നിടുമ്പോള്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഇതില്‍ 55 ശതമാനം മരണവും സംഭവിച്ചിരിക്കുന്നത് മെയ് മാസത്തിലാണ്. മഹാരാഷ്ട്രയിലെ മരണസംഖ്യ 1,019 ആണ്.
തമിഴ്നാട്ടിൽ 500 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 9,674 ആയി ഉയർന്നു. ഡൽഹിയിൽ 8,470 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശിൽ 3,902 കേസുകളും രാജസ്ഥാനിൽ 4,574 കേസുകളും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
content highlights: COVID-19 cases in India cross 81,000, death toll hits 2,649