മറ്റൊരു കൊവിഡ്  രോഗിയുടെ സമ്പർക്ക പട്ടികയിലും രമ്യ ഹരിദാസ്; കെ ബാബു എംഎൽഎയും ക്വാറൻ്റീനിലായി

 Remya Haridas and k babu included in the covid patient's contact list 

മുതലമടയില്‍ കഴിഞ്ഞ ദിവസം കൊവിഡ് 19 സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്ക പട്ടികയിൽ രമ്യ ഹരിദാസ് എം.പി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. നെന്മാറ എം.എല്‍.എ കെ ബാബുവും പട്ടികയിൽ ഉണ്ട്. മുതലമട സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് കെ ബാബുവിനോട് നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചു. രോഗി സന്ദര്‍ശനം നടത്തിയ മുതലമട പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഇരുവരും എത്തിയിരുന്നതായാണ് റിപ്പോർട്ട്.

വാളയാറില്‍ യു.ഡി.എഫിൻ്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പരിപാടിയെത്തുടര്‍ന്ന് രമ്യാ ഹരിദാസ് നിലവില്‍ ക്വാറൻ്റീനിലാണ്. ഇതിന് പിന്നാലെയാണ് മുതലമട സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലും എം.പി ഉള്‍പ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ട്. രോ​ഗം സ്ഥിരീകരിച്ച മുതലമട സ്വദേശി ഈ മാസം 7,9,11 തീയതികളിലാണ് പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയത്.

content highlights: Remya Haridas and k babu included in the covid patient’s contact list