സംസ്ഥാനത്ത് ജാമ്യവും പരോളും കഴിഞ്ഞു തിരിച്ചെത്തുന്ന തടവുകാരെ 14 ദിവസം നിരീക്ഷണത്തിൽ പാർപ്പിക്കാൻ 11 ക്വാറൻ്റീൻ ജയിലുകൾ. തിരുവനന്തപുരം സ്പെഷൽ സബ് ജയിൽ, ആറ്റിങ്ങൽ സബ് ജയിൽ, എറണാകുളം ബോർസ്റ്റൽ സ്കൂൾ, വിയ്യൂർ സബ് ജയിൽ, ആലുവ സബ് ജയിൽ, പൊൻകുന്നം സ്പെഷൽ സബ് ജയിൽ, കണ്ണൂർ ജില്ലാ ജയിൽ, കണ്ണൂർ സ്പെഷൽ സബ് ജയിൽ, കോഴിക്കോട് സ്പെഷൽ സബ് ജയിൽ, കൊയിലാണ്ടി സബ് ജയിൽ, പെരിന്തൽമണ്ണ സബ് ജയിൽ എന്നിവയാണിത്.
കൊവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ പരോളും ജാമ്യവും നേടി പുറത്തിറങ്ങിയ തടവുകാർ മടങ്ങിയെത്തുമ്പോൾ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ പരിശോധന നടത്തണം. രോഗലക്ഷണങ്ങൾ കണ്ടെത്തുന്നവരെ ആശുപത്രിയിലേക്ക് മാറ്റണം. 1,724 തടവുകാർക്കാണ് ഇടക്കാല ജാമ്യവും പരോളും അനുവദിച്ച് പുറത്തുള്ളത്. പൊതുഗതാഗതം ആരംഭിക്കുമ്പോൾ ഇവർ തിരിച്ചെത്തണം.
content highlights: Eleven quarantine jails in Kerala