ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 45 ലക്ഷം കടന്നു; 17 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തരായി

global covid confirmed cases crosses 45 lakhs and death toll crosses 3 lakhs

ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 45.35 ലക്ഷമായി. കൊവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം (3,07,159) കടന്നു. 17 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തരായി. 25.58 ലക്ഷത്തോളം പേര്‍ നിലവില്‍ രോഗികളായി തുടരുകയാണ്. ഇതില്‍ 45,008 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു.

യുഎസ്സില്‍ 14.84 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 88,507 ആയി. റഷ്യയില്‍ 2.36 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ ഇവിടെ മരണനിരക്ക് കുറവാണ്. 2418 പേരാണ് മരിച്ചത്. സ്പെയിന്‍ -2.74 ലക്ഷം, യുകെ- 2.37 ലക്ഷം, ഇറ്റലി -2.23 ലക്ഷം, ഫ്രാന്‍സ് -1.8 ലക്ഷം, ബ്രസീല്‍- 2.18 ലക്ഷം എന്നിങ്ങനെ പോകുന്നു മറ്റ് രാജ്യങ്ങളിലെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം. യുകെ- 33,998, ഇറ്റലി- 31,610, ഫ്രാന്‍സ്- 27,529, സ്‌പെയിന്‍-27,459, ബ്രസീല്‍- 14,817 എന്നിങ്ങനെ പോകുന്നു മറ്റ് രാജ്യങ്ങളിലെ മരണ നിരക്ക്

അതേസമയം കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയെ മറികടന്നു. ചൈനയില്‍ 82,933 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെങ്കിൽ ഇന്ത്യയില്‍ 85,784 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

content highlights: global covid confirmed cases crosses 45 lakhs and death toll crosses 3 lakhs