കേരളത്തിൽ ഇന്ന് 14 പേർക്ക് പുതുതായി കൊവിഡ്; ആർക്കും രോഗമുക്തി ഇല്ല

14 more confirmed covid cases in Kerala 

സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍  4 പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 2 പേര്‍ക്കു വീതവും കൊല്ലം, എറണാകുളം, തൃശൂര്‍, കാസർകോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 10 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. 7 പേര്‍ തമിഴ്‌നാട്ടില്‍ നിന്നും 3 പേര്‍ മഹാരാഷ്ട്രയില്‍ നിന്നുമാണ് വന്നത്. കുവെെത്തിൽ നിന്ന് വന്ന ഒരാൾക്കും യുഎഇയിൽ നിന്ന് വന്ന ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലുള്ളയാള്‍ മാലദ്വീപില്‍ നിന്നുവന്ന ഉത്തര്‍പ്രദേശ് സ്വദേശിയാണ്. കൊല്ലം ജില്ലയില്‍ രോഗം ബാധിച്ചത് ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ്.

101 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 497 പേര്‍ ഇതുവരെ രോഗമുക്തി നേടി. 159 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിവിധ ജില്ലകളിലായി 62,529 പേര്‍ നിരീക്ഷണത്തിലാണ്. 61,855 പേര്‍ വീടുകളിലും 674 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

45,027 വ്യക്തികളുടെ ഓഗ്‌മെൻ്റഡ് സാംപിള്‍ ഉള്‍പ്പെടെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ലഭ്യമായ 43,200 സാംപിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. സെൻ്റിനല്‍ സര്‍വൈലന്‍സിൻ്റെ ഭാഗമായി.മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 5,009 സാംപിളുകള്‍ ശേഖരിച്ചതില്‍ 4,764 സാംപിളുകള്‍ നെഗറ്റീവ് ആയി. വയനാട് ജില്ലയിലെ പനമരം പ്രദേശത്തെ കൂടി ഹോട്സ്‌പോട്ടുകളുടെ പട്ടികയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

content highlights: 14 more confirmed covid cases in Kerala