രാജ്യത്ത് 24 മണിക്കൂറിനിടെ 5,242 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടെ ഇന്ത്യയില്‍ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടിയ സംഖ്യയാണിത്. 24 മണിക്കൂറിനിടെ 157 പേര് മരിക്കുകയും ചെയ്തു. രാജ്യത്ത് ഇതുവരെ 96,169 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ മരണം 3,029 ആയി. 56,316 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 36,824 പേർ രോഗമുക്തരായി.
ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 33,053 ആയി. മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 2,347 പേർക്കു കൊവിഡ് സ്ഥിരീകരിച്ചു. 63 പേർ ഇന്നലെ മരിച്ചു. ഇതോടെ ആകെ മരണം 1,198 ആയിട്ടുണ്ട്. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാമത് ഗുജറാത്തും മൂന്നാമത് തമിഴ്നാടുമാണ്. 11,380 പേരാണ് ഗുജറാത്തിൽ കൊവിഡ് ബാധിതർ. തമിഴ്നാട്ടിൽ 11,224 പേർക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗുജറാത്ത്– 659, മധ്യപ്രദേശ്– 248, ബംഗാൾ– 238, രാജസ്ഥാൻ– 128 എന്നിങ്ങനെയാണ് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം.
content highlights: With 5,242 new cases, India records highest COVID-19 spike in 24-hrs; Tally crosses 96,000-mark