നാലുദിവസം പ്രായമുള്ള പെൺകുഞ്ഞിനെ എരിക്കിൻപാൽ കൊടുത്ത് കൊന്ന അച്ഛനേയും അമ്മൂമ്മയേയും പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിൻ്റെ അമ്മൂമ്മയായ പാണ്ടിയമ്മാളും(55) അച്ഛൻ തവമണിയും(33) ചേർന്ന് എരിക്കിൻപാൽ കൊടുത്ത് കൊന്നതിന് ശേഷം നദിക്കരയിൽ കൊണ്ടുപോയി മൃതദേഹം മറവ് ചെയ്യുകയായിരുന്നു. കുഞ്ഞിൻ്റെ അമ്മ വീട്ടിലില്ലായിരുന്ന സമയം നോക്കിയാണ് കൊലപാതകം നടത്തിയത്. നാലാമത്തെ കുട്ടിയും പെണ്ണായതാണ് കൊലയ്ക്കു കാരണമെന്ന് കുറ്റവാളിയായ അച്ഛൻ പൊലീസിന് മൊഴി നൽകി. മധുര ഷോളവനത്താണ് സംഭവം നടക്കുന്നത്.
മധുരയിൽ രണ്ടു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ പെൺശിശുഹത്യയാണിത്. കഴിഞ്ഞ മാർച്ചിലും ഒരു മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ മാതാപിതാക്കൾ എരിക്കിൻപാൽ നൽകി കൊലപ്പെടുത്തിയിരുന്നു. ജനുവരി 30ന് ജനിച്ച കുഞ്ഞിൻ്റെ മരണം ഗ്രാമത്തിൽ സംസാരവിഷയമായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൈരമുരുകൻ – സൗമ്യ ദമ്പതികളുടെ കുഞ്ഞിൻ്റെ മൃതദേഹം വീട്ടുവളപ്പിൽ മറവു ചെയ്ത നിലയിൽ കണ്ടെത്തിയത്.
content highlights: Female infanticide: 4-day-old infant killed by father and grandmother in Madurai