സംസ്ഥാനത്ത് ബിവറേജസ് കോർപ്പറേഷന്റെ മദ്യശാലകളും ബാറുകളിലെ പ്രത്യേക കൗണ്ടറുകളും ബിയർ വൈൻ പാർലറുകളും ബുധനാഴ്ച തുറക്കും. വാങ്ങാനുള്ള ടോക്കണുകൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്. ടോക്കണിലെ ക്യൂആർ കോഡ് ബിവറേജസ് ഷോപ്പിൽ സ്കാൻ ചെയ്തശേഷം മദ്യം നൽകും. സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിലാണ് പുതിയ തീരുമാനങ്ങൾ.
സംസ്ഥാനത്ത് ഈ മാസം 31 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. നാലാം ഘട്ട ലോക്ക് ഡൗൺ മാര്‍ഗനിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പരീക്ഷകള്‍ മാറ്റിവെക്കാന്‍ തീരുമാനിച്ചത്. ഈ മാസം 26 മുതല്‍ എസ്എസ്എല്‍സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ നടത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാൽ ഇനി ലോക്ക് ഡൗണിന് ശേഷം ജൂണിലായിരിക്കും പരീക്ഷകൾ നടത്തുക.
സംസ്ഥാനത്ത് ബാര്‍ബര്‍ ഷോപ്പുകൾ തുറക്കും. മുടിവെട്ടാൻ മാത്രമേ അനുമതിയുള്ളൂ. ഫേഷ്യലിന് അനുമതിയില്ല. ബ്യൂട്ടിപാർലർ തുറക്കില്ല. അന്തർജില്ലാ യാത്രയ്ക്ക് പാസ് വേണം, ഓട്ടോറിക്ഷകൾ ഓടും. എന്നാൽ പൂർണ്ണമായി പൊതുഗതാഗതം അനുവദിക്കില്ല. നാലാംഘട്ട ലോക്ക് ഡൗണിൽ നടപ്പാക്കേണ്ട ഇളവുകൾ ചര്‍ച്ച ചെയ്യാൻ ചേര്‍ന്ന ഉന്നതലയോഗത്തിലാണ് ഈ തീരുമാനങ്ങൾ.
content highlights: covid lockdown 4.0 guidelines