ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാറ്റിവെച്ച സി ബി എസ് ഇ ബോര്‍ഡ് പരീക്ഷകള്‍ക്കുള്ള ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ജൂലായ് 1 മുതല്‍ 15 വരെയാണ് പരീക്ഷകള്‍.
വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ മാത്രമാണ് 10 -ാം ക്ലാസ് പരീക്ഷ നടക്കാനുള്ളത്. +2 പരീക്ഷകള്‍ അഖിലേന്ത്യ തലത്തില്‍ നടക്കും. മാസ്‌ക് ധരിച്ചായിരിക്കണം വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് എത്തേണ്ടതെന്ന് അധികൃതര്‍ വ്യക്തമാക്കി. പരീക്ഷാ ഹാളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് സുതാര്യമായ കുപ്പികളില്‍ സാനിട്ടൈസര്‍ കൊണ്ടു പോകാന്‍ കഴിയും.
സാമൂഹിക അകലം പാലിച്ചാകും പരീക്ഷകള്‍ നടത്തുകയെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൊറോണ ഇല്ലെന്ന് ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്വം രക്ഷിതാക്കള്‍ക്കാണ്. എല്ലാ പരീക്ഷകളുടെയും സമയം രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ്.
Content Highlight: CBSE releases board exam time table, exams held on July 31st