തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നുമാത്രം കേരളത്തില്‍ 24 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് സംസ്ഥാനത്ത് ആശങ്ക പരത്തുന്നു. അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്കുന്നു.
മലപ്പുറം ജില്ലയില്‍ നിന്നുള്ള അഞ്ച് പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള മൂന്ന് പേര്‍ക്ക് വീതവും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്ന് രണ്ട് പേര്‍ക്ക് വീതവും ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 14 പേര് വിദേശത്തു നിന്നും 10 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. സമ്പര്‍ക്കം മൂലം ഇന്ന് ആര്‍ക്കും രോഗം ബാധിച്ചിട്ടില്ല.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന എട്ട് പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. വയനാട് ജില്ലയില്‍ നിന്നും അഞ്ച് പേരുടെയും , കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നും ഒരാളുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 177 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 510 പേര് രോഗമുക്തരായി. എയര്‍പോര്‍ട്ട് വഴി 5,495 പേരും സീപോര്‍ട്ട് വഴി 1,621 പേരും ചെക്ക് പോസ്റ്റ് വഴി 68,844 പേരും റെയില്‍വേ വഴി 2136 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 78,096 പേരാണ് എത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.
ഇന്ന് പുതുതായി മൂന്ന് പ്രദേശങ്ങളെക്കൂടി ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. പാലക്കാട് ജില്ലയിലെ തൃക്കടീരി, ശ്രീകൃഷ്ണപുരം, കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകള്‍. അതേ സമയം എട്ട് പ്രദേശങ്ങളെ ഹോട്ട്സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 28 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.
Content Highlight: 24 new cases reported in Kerala today