ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 100 ആയി; ഇന്നലെ മാത്രം 4 മരണം

covid death toll hike to 100 in gulf countries

ഗൽഫ് രാജ്യങ്ങളിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 100 ആയി. ഇന്നലെ മാത്രം നാലു പേർ മരിച്ചു. അജ്മാനിലും, ഷാർ‌ജയിലും, ദുബായിലും ദമാമിലും ഒരോരുത്തരാണ് ഇന്നലെ മരിച്ചത്. പത്തനംതിട്ട സ്വദേശിയായ വള്ളംകുളം പാറപ്പുഴ വീട്ടിൽ ജയചന്ദ്രൻ പിള്ളയാണ് അജ്മാനിൽ കൊവിഡ് ചികിത്സയിലിരിക്കെ മരിച്ചത്. തൃശൂർ സ്വദേശിയായ ഉണ്ണികൃഷ്ണൻ ഷാർജയിൽ കൊവിഡ് ബാധിച്ച് മരിച്ചു. ഷാർജയിൽ സ്വന്തമായി ബിസിനസ് നടത്തി വരികയായിരുന്നു ഉണ്ണികൃഷ്ണൻ. 28 കാരനായ പയ്യന്നൂര്‍ സ്വദേശി അസ്‍ലം ദുബായിലാണ് മരിച്ചത്. കോഴിക്കോട് ഫറോഖ് സ്വദേശി അബ്ദുള്‍ അസീസ് പി.വി (52)യാണ് ദമാമിൽ മരിച്ചത്.

ഗൾഫിലെ രോഗ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെത്തുന്ന പ്രവാസികളിലും രോഗ ബാധിതരുടെ എണ്ണം വർധിക്കുകയാണ്. വിവിധ രാജ്യങ്ങളില്‍ നിന്നായി 7100 പേര്‍ കേരളത്തിലെത്തിയെന്നാണ് കണക്കുകൾ. ഇവരില്‍ 85 പേര്‍ക്കാണ് രോഗം സ്ഥിരികരിച്ചത്. രാജ്യത്തിൻ്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 70,980 പേര്‍ കേരളത്തില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ 65 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്.

content highlights: covid death toll hike to 100 in gulf countries