തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. വയനാട് കല്‍പ്പറ്റ സ്വദേശി ആമിന ആണ് മരിച്ചത്. 53 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. അര്‍ബുദബാധിതയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് ഇവര്‍ വിദേശത്ത് നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. അതിന് ശേഷം കോഴിക്കോട് മിന്‍സ് ആശുപത്രിയില്‍ പോയെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജ് അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
മറ്റ് രോഗങ്ങള്‍ ഉണ്ടായിരുന്നു. അര്‍ബുദത്തിന്റെ ശസ്ത്രക്രിയയും കഴിഞ്ഞിരുന്നു. അതിനാല്‍ ഇവരുടെ ജീവന്‍ രക്ഷിക്കാനുള്ള പരിശ്രമത്തിലായിരുന്നു ഡോക്ടര്‍മാര്‍. വെന്റിലേറ്ററിന്റെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സ്ഥിതി വഷളാവുകയായിരുന്നു. മെഡിക്കല്‍ എമര്‍ജന്‍സി എന്ന് കാട്ടിയാണ് ഇവര്‍ വിദേശത്തു നിന്നും എത്തിയത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 5 ആയി.
Content Highlight: Fifth Covid Death reported in Kerala