തിരുവനന്തപുരം: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. സിയാല്‍ അധികൃതരുമായി മന്ത്രി വി.എസ്.സുനില്‍കുമാര്‍ കളക്ടറേറ്റില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
വിമാനത്താവളത്തിലെ ക്ലാസ് ഫോര്‍ ജീവനക്കാര്‍ യാത്രക്കാരുമായി സമ്പര്‍ക്കത്തില്‍ വരുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. വേണ്ടത്ര സുരക്ഷാ ഉപകരണങ്ങളില്ലാത്ത ആരും തന്നെ യാത്രക്കാരുമായി സമ്ബര്‍ക്കത്തില്‍ വരാന്‍ അനുവദിക്കരുത്. ജീവനക്കാരിലൂടെ ഒരു തരത്തിലും രോഗവ്യാപനം ഉണ്ടായിക്കൂടാ. യാത്രക്കാരുമായി സമ്പര്‍ക്കത്തില്‍ വരുന്നവര്‍ക്ക് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ ഉണ്ടായിരിക്കണം. ഇത് സിയാല്‍ അധികൃതര്‍ തന്നെ നടപ്പിലാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
നിലവില്‍ വിമാനത്താവളത്തില്‍ എത്തുന്ന വിമാനങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഓരോ വിമാനത്തില്‍ എത്തുന്നവരെയും പ്രത്യേകമായി വേണം സ്വീകരിക്കാന്‍. തിരക്കു കാരണം മറ്റു രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ ഒരുമിച്ചു കൂടി വരാന്‍ അനുവദിക്കില്ല. ഇത് നിലവിലെ സജ്ജീകരണങ്ങള്‍ക്ക് തടസമാകും. ഒരു വിമാനത്തിലെ യാത്രക്കാര്‍ പൂര്‍ണമായും പുറത്തിറങ്ങിയ ശേഷം മാത്രമേ അടുത്ത യാത്രക്കാരെ പരിഗണിക്കാവൂ. യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള സംവിധാനവും ഒരുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നിലവില്‍ വിമാനത്താവളത്തില്‍ 50 അന്താരാഷ്ട്ര വിമാനങ്ങളാണ് എത്തിയത്. 45 ആഭ്യന്തര വിമാനങ്ങളും എത്തിയിട്ടുണ്ട്.
Content Highlight: Covid 19: Nedumbassery International airport gets extra security