കോട്ടയം: സംസ്ഥാനത്ത് കോവിഡ്-19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പത്തനംതിട്ട തിരുവല്ലാ സ്വദേശി ജോഷി(65) ആണ് വെള്ളിയാഴ്ച പുലര്‍ച്ചെ മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
അബുദാബിയില്‍ നിന്ന് മേയ് 11നാണ് ഇദ്ദേഹം നാട്ടിലെത്തിയത്. നിരീക്ഷണത്തില്‍ കഴിയവേ നടത്തിയ പരിശോധനയില്‍ കോവിഡ്-19 സ്ഥിരീകരിക്കുകയായിരുന്നു. ഇദ്ദേഹത്തിന് പ്രമേഹരോഗമുണ്ടായിരുന്നു.
കേരളത്തിലെ എട്ടാമത്തെ കോവിഡ് മരണമാണിത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കരിക്കും.
Content Highlight: One more Covid death reported in Kerala