ഒമാനില്‍ കോവിഡ് കേസുകള്‍ പതിനായിരം പിന്നിട്ടു; മരണം 42 ആയി

മസ്‌കറ്റ്: ഒമാനില്‍ കോവിഡ് ബാധിതരുടെ എണ്ണം ക്രമാധീതമായി വര്‍ദ്ധിക്കുന്നു. ഇന്ന് പുതിയതായി 603 കേസുകള്‍ കൂടി സ്ഥിരീകരിക്കപ്പെട്ടതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 10423 ആയി. 2396 പേര്‍ രോഗമുക്തി നേടി. ഇന്നലെ 811 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇത് ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന രോഗബാധയാണ്.

കോവിഡ് ബാധിച്ച് ചികിത്സയില്‍ ആയിരുന്ന 76 വയസ്സുകാരനായ ഒരു സ്വദേശി കൂടി ഇന്ന് മരണപ്പെട്ടതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42 ആയി ഉയര്‍ന്നു. ഇന്നലെ 43 വയസ്സുള്ള ഒരു പ്രവാസി മരണപ്പെട്ടിരുന്നു. രണ്ട് മലയാളികള്‍ അടക്കം 25 പ്രവാസികളും 17 സ്വദേശികളും മരണത്തിന് കീഴടങ്ങി.

Content Highlight: Covid cases covers 10,000 in Oman, 42 deaths reported