മലയാള സിനിമാരംഗത്തെ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരുമടക്കമുള്ളവര്‍ പ്രതിഫലം കുറയ്ക്കാതെ ഷൂട്ടിംഗ് തുടരേണ്ടതില്ലെന്ന തീരുമാനവുമായി സിനിമാ സംഘടനകള്‍ രംഗത്ത്. ഫിലിം ചേംബറും നിര്‍മാതാക്കളുടെ സംഘടനയുമാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. കൊവിഡ് പ്രതിസന്ധി സിനിമ വ്യവസായത്തേയും രൂക്ഷമായി ബാാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ താരങ്ങള്‍ 50 ശതമാനമെങ്കിലും പ്രതിഫലം കുറയ്ക്കാതെ അവരെ വെച്ച് സിനിമ ചെയ്യാന്‍ സാധിക്കില്ലെന്നാണ് സംഘടനകള്‍ പറയുന്നത്.
ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ച ഘട്ടത്തിലാണ് സംഘടനകള്‍ ആവശ്യവുമായി രംഗത്തെത്തിയത്. സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന ഘട്ടത്തില്‍ വലിയ മുതല്‍ മുടക്കുള്ള ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കില്ലെന്നും സംഘടനകള്‍ വ്യക്തമാക്കി. നിലവില്‍ പൂര്‍ത്തീകരിക്കാനുള്ള 25 സിനിമകള്‍ പൂര്‍ത്തിയാക്കുമെന്നും പുതിയ ചിത്രങ്ങള്‍ ചെയ്യാന്‍ സാധിക്കില്ലെന്നും സംഘടന പറഞ്ഞു. ഷൂട്ടിംഗ് മുടങ്ങിയ ചിത്രങ്ങളും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കിലുള്ള സിനിമകളുമുള്‍പ്പെടെ 66 ഓളം സിനിമകള്‍ നിലവില്‍ പൂര്‍ത്തീകരിക്കാനുണ്ട്.
content highlights: film chamber and other organizers says film stars must reduce their remuneration