സംസ്ഥാനത്ത് 82 പേർക്ക് ഇന്ന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 പേരുടെ പരിശോധനാ ഫലം നെഗറ്റീവായതായി മുഖ്യമന്ത്രി വാർത്താ സമ്മേളത്തിൽ അറിയിച്ചു. രോഗബാധിതരിൽ 53 പേർ വിദേശത്ത് നിന്നും, 19 പേർ അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 5 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. 5 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. കോവിഡ് ഫലം നെഗറ്റീവായത് തിരുവനന്തപുരം ആറ്, കൊല്ലം രണ്ട്, കോട്ടയം മൂന്ന്, തൃശൂർ ഒന്ന്, കോഴിക്കോട് അഞ്ച്, കണ്ണൂർ രണ്ട് കാസർകോട് നാല് ആലപ്പുഴ ഒന്ന് എന്നിങ്ങനെയാണ്.
Content Highlights; 82 new covid cases confirmed in kerala