ഇന്ത്യയിൽ 24 മണിക്കൂറിനിടെ 9,304 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,16,919 കടന്നു. ഇന്നലെ മാത്രം 260 പേർ കൊവിഡ് ബാധിച്ച് മരിച്ചു, ഇതോടെ ആകെ മരണം 6,075 ആയി ഉയർന്നു. 1,06,737 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,04,107 പേര് രോഗമുക്തരായിട്ടുണ്ട്. വെെറസ് ഏറ്റവും കൂടുതൽ ബാധിച്ച മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 74,860 ആയി. 2,587 പേര് സംസ്ഥാനത്ത് മരിക്കുകയും ചെയ്തു. ഇന്നലെ മാത്രം മഹാരാഷ്ട്രയിൽ മരിച്ചത് 122 പേരാണ്. 49 പേർ മുംബെെയിൽ നിന്നാണ്.
മഹാരാഷ്ട്രയിൽ 47 പൊലീസുകാർക്ക് കൊവിഡ് ബാധിച്ചതോടെ രോഗം ബാധിച്ച പൊലീസുകാർ 2,556 ആയി. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ 25,872 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. ചെന്നെെയിൽ മാത്രം ഇന്നലെ 1,012 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 208 പേർ തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ചു. 18,100 പേർക്ക് കൊവിഡ് ബാധിച്ച ഗുജറാത്തിൽ 1,122 പേർ മരിച്ചു. ഡൽഹിയിൽ 606 പേരും മധ്യപ്രദേശിൽ 371 പേരും രാജസ്ഥാനിൽ 209 പേരും കൊവിഡ് ബാധിച്ച് മരിച്ചു.
content highlights: India’s Covid-19 Tally Rises by Record 9,304 Cases in 24 Hours, Death Toll Crosses 6,000-mark