ഹൈഡ്രോക്‌സിക്ലോറോക്വീന്‍ ക്ലിനിക്കല്‍ പരീക്ഷണം തുടരാം; സുരക്ഷ വിലയിരുത്തിയതായി ലോകാരോഗ്യ സംഘടന

ജനീവ: ഹൈഡ്രോക്‌സിക്ലോറോക്വീന്‍ മരുന്നിന്റെ സുരക്ഷയെപ്പറ്റി വിദഗ്ധര്‍ പരിശോധന നടത്തിയതായി ലോകാരോഗ്യ സംഘടന. മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണം തുടരാമെന്നും, ഒപ്പം ചില എച്ച്.ഐ.വി മരുന്നുകള്‍ ഉപയോഗിച്ചും പരീക്ഷണം നടത്താമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ അറിയിച്ചു.

കൊവിഡ് ചികിത്സക്ക് ഹൈഡ്രോക്‌സിക്ലോറോക്വീന്‍ മരുനന്ുകള്‍ ഉപയോഗിക്കുന്നതില്‍ മരണ സാധ്യത കൂടുതലെന്ന് റിപ്പോര്‍ട്ടുകള്‍ വന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. എന്നാല്‍ മരുന്നിനെക്കുറിച്ച് ലഭ്യമായ എല്ലാ മരണ വിവരങ്ങളും പരിശോധിച്ചതായി ഡയറക്ടര്‍ അറിയിച്ചു.

നേരത്തെ പ്രഖ്യാപിച്ചിരുന്ന ട്രയല്‍ പ്രോട്ടോക്കോള്‍ തുടരാനും നിര്‍ദ്ദേശമുണ്ട്. നിലവില്‍ 35 രാജ്യങ്ങിലെ 3500 പേരിലാണ് ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നത്.

Content Highlight: WHO resumes the Clinical test of anti malarial drug Hydroxychloroquine