ഇന്ത്യയിലെ ലോക്ക് ഡൗണ്‍ പൂർണ പരാജയമായിരുന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോകമഹായുദ്ധ കാലഘട്ടത്തേക്കാള്‍ മോശമായിട്ടാണ് ലോക്ക് ഡൗണ്‍ ഇന്ത്യയില്‍ നടപ്പാക്കിയതെന്നും രാഹുല്‍ വിമര്‍ശിച്ചു. രാജ്യത്തെ ജനങ്ങളെ വളരെ മോശമായാണ് ലോക്ക് ഡൗണ്‍ ബാധിച്ചതെന്നും രാജ്യത്തെ സാധാരണക്കാരുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രതിസന്ധിയും രാജ്യത്തെ സമ്പദ് വ്യവസ്ഥയും സംബന്ധിച്ച് ബജാജ് ഓട്ടോ മനേജിങ് ഡയറക്ടർ രാജീവ് ബജാജുമായി നടത്തിയ ഓൺലെെൻ സംവാദത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യയിൽ ലോക്ക് ഡൗണ്‍ നടപ്പാക്കിയ രീതി വലിയ പരാജയമായിരുന്നു. ലോക മഹായുദ്ധകാലത്ത് പോലും ഇങ്ങനെയൊരു അടച്ചിടൽ ഉണ്ടായിട്ടുണ്ടാവില്ല. ഇത്തരത്തിലുള്ള ഒരു ലോക്ക് ഡൗണിനെ പറ്റി താൻ എവിടേയും കേട്ടിട്ടില്ല. ലോകത്ത് പല ഭാഗത്തുള്ള എൻ്റെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊക്കെ ആളുകളുമായി ഇടപെടാനും ആവശ്യസാധനങ്ങളൊക്കെ മേടിക്കാനും നിയന്ത്രണങ്ങളൊന്നുമില്ലായിരുന്നു. എന്നാൽ ഇന്ത്യയിൽ നടപ്പാക്കിയ ലോക്ക് ഡൗണ്‍ അപൂർവ്വവും വിനാശകരവുമായ പ്രതിഭാസമായിരുന്നു’. രാഹുൽ ഗാന്ധി പറഞ്ഞു. രോഗബാധിതർ വൻതോതിൽ വർധിക്കുമ്പോൾ ലോക്ക് ഡൗണ്‍ ഇളവുകൾ നൽകുന്ന ഏക രാജ്യം ഇന്ത്യയാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
content highlights: Rahul Gandhi slams government for ‘failed’ COVID-19 lockdown; ‘draconian’, says his guest Rajiv Bajaj