ഇറാനിൽ രണ്ടാം ഘട്ട കൊവിഡ് വ്യാപനം; ഒരു ദിവസം 3,134 കൊവിഡ് കേസുകൾ

രണ്ടു മാസത്തിനുള്ളിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ഇറാൻ രൂക്ഷമായ കൊവിഡ് വ്യാപനത്തിലേക്ക് പോവുകയാണെന്ന് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. ബുധനാഴ്ച മാത്രം 3,134 പേർക്കാണ് ഇറാനിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ചയിൽ 50 ശതമാനത്തിൻ്റെ വർധനവാണ് ഇറാനിൽ ഉണ്ടായിരിക്കുന്നത്. ഏപ്രിൽ 10 ശേഷം ആദ്യമായാണ് ഇവിടെ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത്. 

16,0696 പേർക്കാണ് ഇറാനിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 8,000 പേർ ഇതുവരെ മരിച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിമൂലം സാമ്പത്തിക മേഖലയിൽ വലിയ തകർച്ച ഉണ്ടായതിനെ തുടർന്ന് ഇറാനിൽ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇളവുകൾ നടപ്പിലാക്കിയതിന് പിന്നാലെ ഇറാനിൽ കൊവിഡ് ബാധിതരുടെ എണ്ണവും വർധിച്ചു. ഏപ്രിലിൽ 70,029 കേസുകളാണ് ഇറാനിൽ റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ഇളവുകൾ നടപ്പിലാക്കിയതിന് ശേഷം ഇത് വർധിച്ചു. ഇറാനിലെ 31 പ്രവിശ്യകളിൽ 9 എണ്ണം റെഡ് സോണുകളായി ഇറാൻ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. 

content highlights: The second wave of Covid-19 infections hits Iran