ഇന്ത്യയിൽ കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,851 പേർ മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,26,770 ആയി. ഇന്നലെ മാത്രം 273 പേരാണ് മരിച്ചത്. ആകെ മരണം 6,348 ആയി ഉയർന്നു. 1,10,960 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,09,462 പേർക്ക് രോഗം ഭേദമായി.
ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ 2710 പേരാണ് ഇതുവരെ മരിച്ചത്. 77,793 പേർക്ക് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ ഇതുവരെ 27,256 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 220 പേർ ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഗുജറാത്തിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 18,584 ആയി. 1,155 കൊവിഡ് മരണങ്ങൾ ഗുജറാത്തിൽ ഉണ്ടായിട്ടുണ്ട്. ഡൽഹിയിൽ ആകെ 25,004 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 650 പേരാണ് കൊവിഡ് ബാധിച്ച് ഡൽഹിയിൽ മരിച്ചത്.
content highlights: India’s Covid-19 tally surges to 2,26,770 cases, death toll over 6,300