തൃശൂര്‍: കൊവിഡ് ലോക്ക്ഡൗണ്‍ മൂലം ആരാധനാലയങ്ങള്‍ അടച്ചതോടെ മുടങ്ങി കിടന്ന ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിവാഹ ചടങ്ങുകള്‍ പുനഃരാരംഭിച്ചു. 10 പേര്‍ക്ക് മാത്രം പങ്കെടുക്കാവുന്ന ചടങ്ങിനാണ് ക്ഷേത്രത്തില്‍ അനുമതി. ഒമ്പത് വിവാഹങ്ങളാണ് ആഐദ്യ ദിനമായ ഇന്ന് നടന്നത്.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഭക്തരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചിരുന്നില്ല. ലോക്ക്ഡൗണ്‍ ഇളവുകള്‍ വരുത്തിയതോടു കൂടിയാണ് വിവാഹ ചടങ്ങുകള്‍ പുനഃരാരംഭിച്ചത്. മൂന്ന് മാസം വരെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുണ്ട്. ഇതുവരെ 58 വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.
ഒരു ദിവസം പരമാവധി 60 വിവാഹങ്ങള്‍ നടത്താനാണ് സര്‍ക്കാര്‍ അനുമതിയുള്ളത്. എന്നാല്‍ കൊവിഡ് പ്രതിരോധം മാനിച്ച് ഫോട്ടോഗ്രഫി ഉള്‍പ്പെടെ ഒഴിവാക്കാനാണ് ദേവസ്വത്തിന്റെ തീരുമാനം. ഇളവുകള്‍ അനുവദിച്ച മുറക്ക് ക്ഷേത്രനടയില്‍ വന്ന് തൊഴാനുള്ള അനുമതിയും ഭക്തര്‍ക്ക് നല്‍കിയിട്ടുണ്ട്.
Content Highlight: Wedding ceremonies resumed at Guruvayoor Temple as lock down relaxation declares