കൊവിഡ് രോഗിയുമായി സമ്പര്‍ക്കം; കോഴിക്കോട് ഡോക്ടര്‍മാരടക്കം എണ്‍പതോളം ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: കോഴിക്കോട് കൊവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ഡോക്ടര്‍മാരടക്കം എണ്‍പതോളം ആരോഗ്യപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി. മണിപ്പൂര്‍ സ്വദേശിനിയായ യുവതിയില്‍ പ്രസവത്തിന് ശേഷം നടത്തിയ പരിശോധനയിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവരെയാണ് നിരീക്ഷണത്തിലാക്കിയത്.

നിരീക്ഷണത്തില്‍ കഴിയുന്ന അമ്പതോളം പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചിട്ടുണ്ട്. മറ്റുള്ളവരുടെ സാമ്പിളുകള്‍ ഇന്ന് ശേഖരിക്കും. മെഡിക്കല്‍ വിദ്യാര്‍ത്ഥികളും, നഴ്‌സുമാരും, മുതിര്‍ന്ന ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തിലാണ്.

ഇന്നലെ ഏഴ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ കോഴിക്കോട് ആകെ രോഗികളുടെ എണ്ണം 78 ആയി. കണ്ണൂര്‍ ജില്ലയിലെ ആറ് എയര്‍ ഇന്ത്യ ജീവനക്കാരും കോഴിക്കോട് ചികിത്സയിലാണ്.

Content Highlight: 80 include Doctors isolated in Kozhikode for direct cont with Covid patient