മാസ്‌കിന്റെ കാര്യത്തില്‍ മറുവാക്കില്ല, 60 വയസിനു മുകളിലുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: മാസ്‌ക് ധരിക്കുന്നതിനെ അധികം പ്രോത്സാഹിപ്പിക്കാതിരുന്ന ലോകാരോഗ്യ സംഘടന പൊതുസ്ഥലങ്ങളില്‍ ഉള്‍പ്പെടെ മാസ്‌ക് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. കൊവിഡ് കേസുകളുടെ എണ്ണം ക്രമാധീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് പുതിയ നിര്‍ദ്ദേവുമായി ലോകാരോഗ്യ സംഘടന രംഗത്തെത്തിയത്. ഹാന്‍ഡ് സാനിറ്റൈസറിന്റെ ഉപയോഗവും, സാമൂഹിക അകലവും കൃത്യമായി പാലിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസൂസ് വ്യക്തമാക്കി. അറുപതു വയസിന് മുകളിലുള്ളവര്‍ക്ക് അറെ ശ്രദ്ധ ആവശ്യമായതിനാല്‍ അവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നു.

ത്രീ ലെയര്‍ മാസ്‌ക് ധരിക്കുന്നതാണ് ഉത്തമമെന്ന് സംഘടന മേധാവി പറഞ്ഞു. ഇന്ത്യയിലുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി മാറ്റിയിരുന്നു.

അതേസമയം, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷം കടന്നു. മരണം നാല് ലക്ഷത്തോടടുത്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആറായിരം പേരാണ് മരിച്ചത്.

Content Highlight: WHO directs above 60 aged mus wear Mask in public spaces