ഇന്ത്യയിൽ 24 മണിക്കൂറിനിടെ 9,887 കൊവിഡ് കേസുകൾ; ഒരു ദിവസം 294 മരണം

9,887 new Covid-19 cases in India in 24 hours, 294 deaths in the highest single-day jump

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 9,887 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,36,657 ആയി. ഇന്നലെ മാത്രം രാജ്യത്തിൻ്റെ പല ഭാഗത്തായി 294 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്തെ ആകെ മരണം 6,642 ആയി ഉയർന്നു. ലോകത്ത് ഏറ്റവും കൂടുതൽ  കൊവിഡ് ബാധിച്ചവരുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് ഇപ്പോൾ ഇന്ത്യ. 

ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിൽ 80,229 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ 28,694 പേർക്കും ഡൽഹിയിൽ 26,334 പേർക്കും ഗുജറാത്തിൽ 19,094 പേർക്കും രാജസ്ഥാനിൽ 10,084 പേർക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. ഇന്ത്യയിൽ 115, 942 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 114,072 പേർക്ക് രോഗം ഭേദമായി. 

തുടർച്ചയായ മൂന്നാം ദിവസവും 9,000 കൂടുതൽ കൊവിഡ് കേസുകൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് ആശങ്ക ജനിപ്പിക്കുന്നുണ്ട്. മഹാരാഷ്ട്രയിൽ 2849 പേരും തമിഴ്നാട്ടിൽ 232 പേരും ഡൽഹിയിൽ 708 പേരും ഗുജറാത്തിൽ 1190 പേരും ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 

content highlights: 9,887 new Covid-19 cases in India in 24 hours, 294 deaths in the highest single-day jump