തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ നിന്നെത്തിയ 61 കാരനായ മലപ്പുറം സ്വദേശി ഇളയിടത്ത് ഹംസക്കോയയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി ഉയര്‍ന്നു.
മുന്‍ സന്തോഷ് ട്രോഫി താരം കൂടിയായിരുന്ന ഇദ്ദേഹം ന്യുമോണിയ ബാധിച്ച് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ന്യുമോണിയയെത്തുടര്‍ന്ന് ഇദ്ദേഹത്തിനെ പ്ലാസ്മ ചികിത്സക്ക് വിധേയമാക്കിയിരുന്നു. പ്ലാസ്മ തെറാപ്പി ചികിത്സക്ക് ശേഷം മരിച്ച കേരളത്തിലെ ആദ്യ വ്യക്തിയാണ് ഹംസക്കോയ.
മഹാരാഷ്ട്രയില്‍ നിന്നും തിരിച്ചെത്തിയ ഇദ്ദേഹത്തിന്റെ ഭാര്യക്കും മകനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. നിലവില്‍, ഇദ്ദേഹത്തിന്റെ മരുമകള്‍ക്കും, മൂന്ന് വയസും മൂന്ന് മാസവും പ്രായമുള്ള ചെറുമക്കള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
മഹാരാഷ്ട്രക്ക് വേണ്ടി അഞ്ച് വര്‍ഷം ബൂട്ടണിഞ്ഞ വ്യക്തിയാണ് ഹംസക്കോയ. മോഹന്‍ ബഗാന് മുഹമ്മദന്‍സ് ക്ലബ്ബിന് വേണ്ടിയും ഇദ്ദേഹം കളിച്ചിട്ടുണ്ട്. മകനും ഫുഡ്ബോള്‍ താരമാണ്.
Content Highlight: 15th Covid Death reported in Kerala on a 61 year old former Santhosh Trophy player