അടൂരിൽ കൊവിഡ് നിരീക്ഷണത്തിലിരുന്ന ആളെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് മാർത്താണ്ഡം സ്വദേശിയായ യേശുരാജാണ് അടൂർ വയലിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കോയമ്പത്തൂരിൽ നിന്നും എത്തിയ 56 ദിവസം പ്രായമുള്ള കുഞ്ഞും ഇന്ന് രാവിലെ മഞ്ചേരി മെഡിക്കൽ കോളേജിൽ മരിച്ചിരുന്നു. ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് ലക്ഷണമായതു കൊണ്ട് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
Content Highlights; man in covid quarantine found dead in pathanmthitta








