വിദേശത്തു നിന്ന് വരുന്നവർക്ക് വീടുകളിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിയാമെന്ന് സർക്കാർ. ക്വാറൻ്റൈനിൽ കഴിയാൻ സൌകര്യമില്ലാത്തവർക്ക് സർക്കാർ കേന്ദ്രങ്ങളിൽ താമസിക്കാവുന്നതാണ്. വീടുകളിൽ ഇതിനായുള്ള സൌകര്യമുണ്ടൊ എന്നുള്ള കാര്യം ഭരണകൂടമോ തദ്ധേശ സ്ഥാപനമോ കണ്ടെത്തണം. വീടുകൾ നിരീക്ഷണ കേന്ദ്രങ്ങളാക്കി ഉത്തരവിറക്കുമെന്ന് സർക്കാർ പറഞ്ഞു.
വിദേശത്തു നിന്നും വരുന്നവർക്ക് 14 ദിവസവും വീട്ടിൽ നിരീക്ഷണത്തിൽ കഴിയാമെന്നും വീട്ടിൽ പോകാൻ താൽപ്പര്യമില്ലാത്തവർക്ക് പെയ്ഡ് ക്വാറൻ്റൈൻ കേന്ദ്രങ്ങളിൽ കഴിയാമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ഇതിനുളള പണമില്ലാത്തവർക്കായി സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിൽ സൌകര്യമൊരുക്കുമെന്നും സർക്കാർ വ്യക്തമാക്കി.
Content Highlights; people return from forign countries can be covid quarantine in their homes








