കൊവിഡ് വാക്സിൻ പരീക്ഷണം കുരങ്ങുകളിൽ നടത്താൻ അനുമതി

COVID-19 vaccine to be tested on 30 monkeys in NIV Pune, Forest Department gives its nod

കൊവിഡിനെതിരായ പ്രതിരോധ വൈറസ് പരീക്ഷണം കുരങ്ങുകളിൽ നടത്താൻ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി ലഭിച്ചു. വാക്സിൻ പരീക്ഷണത്തിനായി 30 കുരങ്ങുകളെ പിടികൂടുവുനാണ് തീരുമാനം. മഹാരാഷ്ട്ര വനം വകുപ്പാണ് കുരങ്ങുകളിൽ മരുന്ന് പരീക്ഷിക്കുന്നതിനുള്ള അനുമതി നൽകിയത്. മൂന്നും നാലും വയസ്സുള്ള കുരങ്ങുകളെയാണ് പരീക്ഷണത്തിനായി ഉപയോഗിക്കുന്നത്. ഈ പ്രായത്തിലുള്ള മുപ്പത് കുരങ്ങുകളെ പിടികൂടി ഇൻസ്റ്റിറ്റ്യൂട്ടിന് കൈമാറുന്നതിനായി മഹാരാഷ്ട്ര വനംവകുപ്പ് മന്ത്രി സഞ്ജയ് റാത്തോഡ് ഉത്തരവിട്ടു.

പെൺകുരങ്ങുകളെയാണ് പരീക്ഷണത്തിനായി സാധാരണ ഉപയോഗിക്കുന്നത്. അമേരിക്കയിലെ ദേശിയ ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ടിലും ബ്രിട്ടനിലെ ഓക്സ്ഫോർഡ് സർവ്വകലാശാലയിലും നേരത്തെ കൊവിഡ് പരീക്ഷണത്തിനായി കുരങ്ങുകളെ ഉപയോഗിച്ചിരുന്നുവെങ്കിലും പരീക്ഷണത്തിനിടയിൽ കൊവിഡ് ബാധിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.

Content Highlights; COVID-19 vaccine to be tested on 30 monkeys in NIV Pune, Forest Department gives its nod