സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണം വീട്ടിൽ മതിയെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുമെന്ന് പ്രതീക്ഷിച്ചതാണെന്നും, പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ രോഗ വ്യാപന നിരക്ക് ഉയരുന്ന സാഹചര്യം ഇപ്പോൾ ഇല്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പത്ത് ശതമാനം ആളുകൾക്ക് മാത്രമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്, ഇത് നിയന്ത്രിക്കാൻ സാധിച്ചാൽ കൊവിഡ് വ്യാപന നിരക്ക് കുറയ്ക്കാൻ സാധിക്കുമെന്നും അതിനായി സർക്കാർ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
വിദേശത്തു നിന്ന് വരുന്നവരുടെ വീടിനെ കുറിച്ച് തദ്ധേശ പ്രതിനിധികൾ വഴി അന്വോഷിക്കുകയും, സൌകര്യങ്ങളില്ലാത്തവർക്ക് സർക്കാർ ക്വാറൻ്റൈൻ സൌകര്യം ഉറപ്പാക്കുമെന്നും മന്ത്രി വിശദീകരിച്ചു. ബ്രേക്ക് ദ ചെയ്ൻ മാനദണ്ഡങ്ങൾ കത്യമായി പാലിക്കുകയും, മാസ്കുകൾ ധരിക്കുകയും മാസ്കുകൾ കഴുകി വൃത്തിയായി സൂക്ഷിക്കുകയും ചെയ്യണം. രോഗം ആർക്കും പിടിപെടാവുന്നതാണ് അതിന് ജാഗ്രതയാണ് ആവശ്യം , സർക്കാർ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും പുറത്തു നിന്ന് വരുന്ന ആളുകളിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാൻ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്നും മന്ത്രി പറഞ്ഞു.
Content Highlights; Health Minister KK Shailaja says the Kovid surveillance at home is enough