തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസിലെ മൂന്ന് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് ഓഫീസ് അസിസ്റ്റൻ്റിനും ഒരു സെക്ഷൻ ഓഫീസർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് തമിഴ്നാട്ടിൽ 269 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കനുസരിച്ച് 31667 പേർക്കാണ് ഇതു വരെ കൊവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാട്ടിലെ സെക്രട്ടറിയേറ്റിലെ 42 ജീവനക്കാർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു.
ഇന്നലെ മാത്രം 1515 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ കൊവിഡ് കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 76 കൊവിഡ് പരിശോധനാ കേന്ദ്രങ്ങൾ തമിഴ്നാട്ടിൽ ഉള്ളതിൽ 32 എണ്ണം സ്വകാര്യ ലാബുകളാണ്. സംസ്ഥാനത്തെ കൊവിഡ് ബാധിതരിൽ 86 ശതമാനത്തോളം ആളുകൾക്കും രോഗ ലക്ഷണങ്ങളൊന്നും തന്നെ ഇല്ലെന്നാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞത്. ഇതുവരെ 5.9 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
Content Highlights; tamilnadu cm office staff covid tests positive