ന്യൂഡല്‍ഹി: പ്രതിരോധ പ്രവര്‍ത്തനങ്ങളും നിയന്ത്രണങ്ങളും തകൃതിയായി നടക്കുമ്പോഴും രാജ്യത്ത് എണ്ണത്തില്‍ കുറവില്ലാതെ കൊവിഡ് രോഗികള്‍. 9,000ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തുടര്‍ച്ചയായ ഏഴ് ദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് 24 മണിക്കൂറിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 9,987 കൊവിഡ് കേസുകളാണ് ഇന്നലെ മാത്രം സ്ഥിരീകരിച്ചത്.
രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 2,66,598 ലേക്ക് കുതിച്ചതായി കേന്ദ്ര ആരോഗ്യ ക്ഷേമകാര്യ മന്ത്രാലയം അറിയിച്ചു. 331 മരണമാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണനിരക്ക് 7,466 ആയി. 1,29,917 കേസുകളാണ് നിലവിലുള്ളത്. 1,29,214 പേര് രോഗമുക്തരായെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്നര ലക്ഷത്തോളം കൊവിഡ് സാംപിളുകള്‍ പരിശോധിച്ചതായി അധികൃതര്‍ പറഞ്ഞു. കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ പോയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ രക്തം ഇന്ന് പരിശോധനക്ക് അയക്കും. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം കൊവിഡ് രോഗികളുള്ളത്.
Content Highlight: India confirms 9,987 Covid cases in 24 hours, biggest single day number