ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനിടെ ഉറവിടമറിയാത്ത കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആശങ്കയുയര്‍ത്തുന്നതായി ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ. എന്നാല്‍, ഡല്‍ഹിയിലെ സമൂഹവ്യാപന സാധ്യത കേന്ദ്ര ഔദ്യോഗിക മന്ത്രാലയം തള്ളി. ഡല്‍ഹി ഇതേവരെ സമൂഹ വ്യാപന ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്നാണ് കേന്ദ്രം നല്കുന്ന അറിയിപ്പ്.
അതേസമയം, ഡല്‍ഹിയിലെ അമ്പത് ശതമാനത്തോളം കേസുകളുടെ ഉറവിടെ കണ്ടെത്താനാവുന്നില്ലെന്ന് ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കൊവിഡ് വ്യാപന്തതിന്റെ മൂന്നാം ഘട്ടത്തെയാണ് സമൂഹവ്യാപനമായി കണക്കാക്കപ്പെടുന്നത്. കേസുകളുടെ ഉറവിടം കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുള്ള അവസ്ഥയാണിത്.
ഡല്‍ഹിയില്‍ സമൂഹവ്യാപനം ആരംഭിച്ചതായി എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്ന് ജെയിന് പറഞ്ഞു. എന്നാല്‍, കേന്ദ്രം അത് അംഗീകരിക്കുന്നില്ലെന്നും, തങ്ങള്‍ക്ക് ഇത് പ്രഖ്യാപിക്കാനുള്ള അനുമതിയില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കൊവിഡ് ഏറ്റവും ബാധിച്ച മഹാരാഷ്ട്രക്കൊപ്പം തന്നെ അധികം വൈകാതെ ഡല്‍ഹിയും എത്തുമെന്ന സൂചനയാണ് ഡല്‍ഹി നല്‍കുന്നത്. അടുത്ത പത്ത് ദിവസത്തിനുള്ളില്‍ 50,000 കേസുകളോട് അടുത്ത് റിപ്പോര്‍ട്ട് ചെയ്യാനുള്ള സാധ്യതയും ആരോഗ്യമന്ത്രി പങ്കുവെച്ചു.
Content Highlight: Center says there is Community spread in Delhi amid unknown cases arises