ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് രോഗികളുടെ എണ്ണം ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക്. 9,996 കേസുകളാണ് ഇന്നലെ മാത്രം സ്ഥിരീകരിച്ചത്. 357 മരണവും 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ മരണ നിരക്ക് 8,102 ആയി ഉയര്‍ന്നു.
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2,86,579 ആയി ഉയര്‍ന്നു. 1,41,029 കൊവിഡ് രോഗികള്‍ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍ ഏറ്റവുമധികം കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയുടെ സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്.
തമിഴ്നാടും ഡല്‍ഹിയുമാണ് മറ്റ് തീവ്രബാധിത പ്രദേശങ്ങള്‍. തമിഴ്നാട്ടില്‍ 36,841 കേസും, ഡല്‍ഹിയില്‍ 32810 കേസുമാണ് നിലവിലുള്ളത്.
Content Highlight: India on its way to reach up to 10,000 Covid cases in a single day