കർണാടകയിൽ കൊവിഡ് രോഗികൾ മരിക്കുന്നത് ആശുപത്രിയിൽ എത്തിക്കാനുള്ള കാലതാമസം കൊണ്ടാണെന്ന് അധികൃതർ പറയുന്നു. പ്രായമായ ശ്വാസകോശ സംബന്ധമുള്ള ആളുകൾക്ക് കൊവിഡ് ബാധിയ്ക്കുകയും അവരെ ആശുപത്രിയിൽ എത്തിക്കാൻ കാലതാമസം എടുക്കുകയും ചെയ്യുന്നതാണ് മരണം സംഭവിക്കുന്നത്. രോഗിയുടെ അവസ്ഥ വളരെ മോശമായതിന് ശേഷമാണ് ആശുപത്രിയിൽ എത്തിക്കുന്നത്. ഈ സാഹചര്യത്തിൽ ജീവൻ പിടിച്ചു നിർത്താൻ തന്നെ വളരെ പ്രയാസമാണെന്ന് സംസ്ഥാനത്തെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മുനിഷ് മൌദ്ഗിൽ പറഞ്ഞു.
കർണാടകയിൽ മരിച്ച രോഗികളിൽ 65 ശതമാനവും 60 വയസിന് മുകളിലുള്ളരും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവരുമായിരുന്നു. 40നും 60നും വയസിന് ഇടയിലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരുടെ മരണനിരക്ക് 45 ശതമാനമാണ്. 60 വയസിന് മുകളിൽ പ്രായമുള്ളവരിൽ 60 ശതമാനമാണ് രോഗം ബാധിയ്ക്കുന്നതെങ്കിൽ 40 നും 60 നും ഇടയിലുള്ളവരിൽ 10.7 ശതമാനം മാത്രമാണ്. രോഗം ഭേദമായവർ ആശുപത്രിയിൽ ചെലവഴിക്കുന്നത് 15 ദിവസമാണെങ്കിൽ കൊവിഡ് ബാധിച്ച് മരിക്കുന്നവർക്ക് 3.5 ദിവസം മാത്രമാണ് ആശുപത്രിയിൽ ചികിത്സ നൽകേണ്ടി വരിക.
അതുകൊണ്ട് തന്നെ 60 വയസിന് മുകളിലുള്ളവരും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവരും കൊവിഡ് സ്ഥിരീകരിച്ചാൽ ഉടൻ തന്നെ അടുത്തുള്ള കൊവിഡ സ്പെഷ്യൽ ആശുപത്രികളിൽ ചികിത്സ തേടണമെന്ന് മുനിഷ് മൌദ്ഗിൽ പറഞ്ഞു. കർണാടകയിൽ ഇതുവരെ കൊവിഡ് ബാധിച്ച് 69 പേരാണ് മരിച്ചത്. 6,041 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 2,862 പേർക്ക് രോഗം ഭേദമായി.
content highlights: Most COVID-19 deaths in Karnataka occur due to delay in reaching hospitals’: Official