ലോകത്ത് 24 മണിക്കൂറിനിടെ ഒന്നരലക്ഷത്തിനടുത്ത് കൊവിഡ് കേസുകൾ; കൊവിഡ് മരണത്തിൽ ബ്രിട്ടനെ മറികടന്ന് ബ്രസീൽ

world covid cases updates

ലോകത്ത് 24 മണിക്കൂറിനിടെ ഒന്നരലക്ഷത്തിനടുത്ത് കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7,73,2,485 ആയി. ഇന്നലെ മാത്രം 140,917 പേര്‍ക്ക് കൂടി പുതുതായി രോഗം പകര്‍ന്നു. ലോകത്തെ ആകെ മരണസംഖ്യ 428,210 ആയി. യുഎസില്‍ ഇതുവരെ 2,116,922 പേര്‍ കൊവിഡ് ബാധിതരായി. 116,825 പേർ കൊവിഡ് ബാധിച്ച് മരിയ്ക്കുകയും ചെയ്തു. 27,221 പേർക്കാണ് ഇന്നലെ മാത്രം അമേരിക്കയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 

അതേസമയം കൊവിഡ് മരണത്തിൽ ബ്രിട്ടനെ മറികടന്നിരിക്കുകയാണ് ബ്രസീൽ. ബ്രസീലിൽ കൊവിഡ് മരണസംഖ്യ 41,901 ആയി. ബ്രിട്ടനിൽ 41,481 പേരാണ് മരിച്ചത്. ബ്രസീലിൽ 8,29,902 പേർ രോഗബാധിതരാണ്. ഇന്നലെ 24,253 പേര്‍ക്ക് കൂടി ബ്രസീലിൽ കൊവിഡ് ബാധിച്ചു. 843 പേര്‍ മരിക്കുകയും ചെയ്തു. ഏറ്റവും കുടുതൽ കൊവിഡ് ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. 

content highlights: world covid cases updates