നിയന്ത്രണങ്ങൾ കർശനമാക്കി തൃശ്ശൂർ; ഗുരുവായൂർ ക്ഷേത്രം ഇന്ന് മുതൽ അടച്ചിടും

covid restrictions in Thrissur

തൃശ്ശൂർ ജില്ലയിൽ കൊവിഡ് വ്യാപിയ്ക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി ജില്ലാ ഭരണകൂടം. ഗുരുവായൂര്‍ ക്ഷേത്രം ഇന്നു മുതൽ അടച്ചിടാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നത് കൂടുതല്‍ അപകട സാധ്യത വര്‍ധിപ്പിക്കുമെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. വെള്ളിയാഴ്ച മാത്രം 14 പേർക്കാണ് തൃശ്ശുരിൽ കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം സാമൂഹിക വ്യാപനം ഇല്ലെന്നാണ് വിലയിരുത്തൽ.

തൃശ്ശൂരിൽ 25 പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നിട്ടുണ്ട്. ഇന്നലെ അഞ്ച് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. 157 പേരാണ് ജില്ലയില്‍  ഇപ്പോൾ ചികില്‍സയില്‍ കഴിയുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ ഓൺലൈൻ വഴി ബുക്ക് ചെയ്തുള്ള ദർശനം നിർത്തിവെച്ചു. വിവാഹങ്ങളും ഉണ്ടാകില്ല. ക്ഷേത്രം അടച്ചുവെങ്കിലും പുറത്ത് ദീപസ്തംഭത്തിനടുത്തുനിന്ന് തൊഴുന്നതിന് തടസ്സമില്ല. രാവിലെ ഒമ്പതരവരെ ഭക്തരെ നിയന്ത്രിച്ചുകൊണ്ട് തൊഴുതാൻ അനുവദിക്കും.  തൃശ്ശൂർ ലൂർദ് പള്ളിയിലും ഒരറിയിപ്പുണ്ടാകുന്നതുവരെ പ്രവേശനമുണ്ടാകില്ല.

content highlights: covid restrictions in Thrissur