കഴിഞ്ഞ പത്ത് ദിവസത്തിലിടെ ചെന്നൈ രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിലെ 90 ഓളം ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ആശുപത്രിയിൽ 500 കിടക്കകൾ കൂടി വർധിപ്പിക്കാനിരിക്കെയാണ് ഡോക്ടമാർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചത്. രണ്ട് ദിവസത്തിനകം 500 ഓളം കിടക്കകൾ തയ്യാറാക്കുമെന്ന് അധികൃതർ പറഞ്ഞു.
തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെയും നഴ്സ്മാരുടെയും സ്ഥിതി ദയനീയമാണെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ചെന്നൈയിലും സമീപ ജില്ലകളിലെയും സർക്കാർ ആശുപത്രികളിൽ 2000 നേഴ്സുമാരെ കൂടി പുതിയതായി സർക്കാർ നിയമിച്ചു കഴിഞ്ഞു. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം ജില്ലകളില്‍ 81 റാപ്പിഡ് റെസ്പോണ്‍സ് മെഡിക്കല്‍ ടീമുകളെക്കൂടി വിന്യസിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി സി വിജയ ഭാസ്കർ അറിയിച്ചു. ചെന്നൈ കോർപ്പറേഷൻ പരിധിയിൽ വിന്യസിച്ചിട്ടുള്ള 173 മൊബൈൽ മെഡിക്കൽ സംഘങ്ങൾക്ക് പുറമേയാണ് പുതിയ മെഡിക്കൽ ടീമുകളെ കൂടി നിയമിച്ചിരിക്കുന്നത്.
പനി ക്യാമ്പുകൾ സംഘടിപ്പിക്കുകയും കോവിഡ് രോഗികളെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റുക തുടങ്ങിയവയാണ് മെഡിക്കൽ സംഘങ്ങളുടെ ജോലി. കോവിഡ് വ്യാപനം കണക്കിലെടുത്തു കൊണ്ട് രണ്ട് ഘട്ടങ്ങളായി ഡോക്ടര്‍മാരും നഴ്സുമാരും ലാബ് ടെക്നീഷ്യന്മാരും അടക്കം 9646 ഉം 2834 ഉം ആരോഗ്യ പ്രവര്ത്തകരെഅടുത്തിടെ സർക്കാർ നിയമിച്ചുവെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഇതുകൂടാതെയാണ് 2000 നഴ്സുമാര്‍ക്കുകൂടി നിയമന ഉത്തരവ് നല്‍കിയിട്ടുള്ളത്. ആറ് മാസത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് 2000 നഴ്സമാരെ നിയമിക്കുന്നത്. ഇവരെ ചെന്നൈ, ചെങ്കൽപ്പേട്ട്, കാഞ്ചിപുരം ജില്ലകളിൽ നിയമിക്കുന്നതോടെ ആശപരത്രികളിലെ നഴ്സുമാരുടെ ക്ഷാമം പരിഹരിക്കപെടുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Content Highlights; 90 doctors at Chennai hospital test Covid-19 positive