തുടർച്ചയായ എട്ടാം ദിവസവും രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. എട്ട് ദിവസത്തിനിടയിൽ നാലര രൂപയാണ് വർധിച്ചത്. ഇന്ന് പെട്രോളിന് ലിറ്ററിന് 62 പെസയും ഡീസലിന് 60 പൈസയുമാണ് കൂടിയത്. ഇതോടെ ഒരാഴ്ചയ്ക്കിടെ പെട്രോള്‍ വില ലിറ്ററിന് 4 രൂപ 51 പൈസയും ഡീസലിന് 4 രൂപ 38 പൈസയുടെയും വര്‍ധനവുണ്ടായി. 70 രൂപ 18 പൈസയാണ് കൊച്ചിയിലെ ഡീസല്‍ വില.
പെട്രോള്‍ വില 76 രൂപ 04 പൈസയായി ഉയര്‍ന്നു. ഇന്ധന വിലവർധനവ് മൂലം അവശ്യ സാധനങ്ങൾക്ക് ഉൾപെടെ വില കൂടുമോ എന്ന ആശങ്കയിലാണ് ജനം. ലോക്ക്ഡൗൺ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോഴാണ് ഇന്ധനവില ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുന്നത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിൻ്റെ വില വർധിച്ചെന്ന് ചൂണ്ടികാണിച്ചു കൊണ്ടാണ് ഈ മാസം ഏഴു മുതൽ വിലകൂട്ടി തുടങ്ങിയത്.
ജൂൺ ആറിനു ശേഷം അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില വീപ്പയക്ക് 42 ഡോളറായിരുന്നു. ജൂൺ 12 ആയപ്പോഴെക്കും 38 ഡോളറായി കുറയുകയായിരുന്നു. മെയ് മാസത്തിൽ എണ്ണ വില 20 ലേക്ക് കൂപ്പു കുത്തിയപ്പോഴും രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിൽ കുറവുണ്ടായിട്ടില്ല. കേന്ദ്ര സർക്കാർ എക്സൈസ് തീരുവ വർധിപ്പിച്ചതാണ് വിലക്കുറവ് ജനങ്ങളിലേക്ക് എത്താതിന് കാരണം.
Content Highlights; petrol and diesel price hike again